Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prepared Graduates

ശ്ര​​ദ്ധ വേ​​ണ്ട​​ത് ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ സ​​​​ജ്ജ​​​​രാ​​​​യ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ളി​​​​ൽ

ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും മെ​​​​ച്ച​​​​പ്പെ​​​​ട്ട തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ രാ​​​​ജ്യം വി​​​​ടു​​​​ന്ന​​​​തോ​​​​ടെ, ഇ​​​​ന്ത്യ​​​​യി​​​​ൽ ‘ബ്രെ​​യി​​ൻ ഡ്രെ​​യി​​ൻ’ എ​​​​ന്ന് വി​​​​ളി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​പ​​​​ര​​​​മാ​​​​യ കു​​​​ടി​​​​യേ​​​​റ്റം ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ വ​​​​ർ​​​​ധി​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ത്യ​​​​യു​​​​ടെ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ, ഈ ​​​​പ്ര​​​​വ​​​​ണ​​​​ത രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ അ​​​​ക്കാ​​​​ദ​​​​മി​​​​ക് ന​​​​വീ​​​​ന​​​​ത ആവശ്യമായ മേ​​​​ഖ​​​​ല​​​​ക​​​​ളെ സാ​​​​ര​​​​മാ​​​​യി ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കു​​​​ന്നു.

മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​ഥി​​​​ക​​​​ളു​​​​ടെ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു​​​​ള്ള കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​ൽ വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​താ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. 2023ൽ ​​​​ഏ​​​​ക​​​​ദേ​​​​ശം 13.2 ല​​​​ക്ഷം വി​​​​ദ്യാ​​​​ർ​​ഥി​​​​ക​​​​ളും 2024ൽ 13.3 ​​​​ല​​​​ക്ഷം പേ​​​​രും 2025ൽ 13.8 ​​​​ല​​​​ക്ഷം പേ​​​​രു​​​​മാ​​​​ണ് വി​​​​ദേ​​​​ശ​​​​ത്ത് പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള ആ​​​​കെ വി​​​​ദ്യാ​​​​ർ​​​​ഥി കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശം 11 ശ​​​​ത​​​​മാ​​​​ന​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​നി​​​​ന്നാ​​​​ണ് എ​​​​ന്ന​​​​ത് ​​പ്ര​​​​ശ്ന​​ത്തി​​ന്‍റെ ഗൗ​​​​ര​​​​വം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 40 ശ​​​​ത​​​​മാ​​​​ന​​​​വും ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​യെ​​​​യും കാ​​​​ന​​​​ഡ​​​​യെ​​​​യും ആ​​​​ണ്. തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ യു​​കെ​​, ഓ​​​​സ്ട്രേ​​​​ലി​​​​യ, ജ​​​​ർ​​​​മ​​നി എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​ണ്. വി​​​​ദ്യാ​​​​ഭ്യാ​​​​സം, പ്ര​​​​ത്യേ​​​​കി​​​​ച്ച് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിംഗ്, ന​​​​ഴ്സിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ഴ്സു​​​​ക​​​​ൾ കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത് ജ​​​​ർ​​​​മ​​​​നി ഒ​​​​രു പ്രി​​​​യ​​​​പ്പെ​​​​ട്ട പ​​​​ഠ​​​​ന​​​​കേ​​​​ന്ദ്ര​​​​മാ​​​​യി മാ​​​​റി​​​​യി​​​​ട്ടു​​​​ണ്ട്. കോ​​​​വി​​​​ഡി​​​​നു​​ശേ​​​​ഷം ചി​​​​ല ജ​​​​ർ​​​​മ​​​​ൻ പ​​​​ബ്ലി​​​​ക് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ൾ സെ​​​​മ​​​​സ്റ്റ​​​​ർ ഫീ​​​​സ് ഈ​​​​ടാ​​​​ക്കി തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ഇം​​​​ഗ്ലീ​​​​ഷ് സം​​​​സാ​​​​രി​​​​ക്കു​​​​ന്ന പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളെ​​യും അ​​​​പേ​​​​ക്ഷി​​​​ച്ച് അ​​​​വി​​​​ടെ പ​​​​ഠ​​​​ന​​​​ച്ചെ​​​​ല​​​​വ് ഇ​​​​പ്പോ​​​​ഴും വ​​​​ള​​​​രെ കു​​​​റ​​​​വാ​​​​ണ്.

ഉ​​​​യ​​​​ർ​​​​ന്ന ചെ​​​​ല​​​​വും അ​​​​നി​​​​ശ്ചി​​​​ത​​​​മാ​​​​യ ഫ​​​​ല​​​​ങ്ങ​​​​ളും

വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു കു​​​​ടി​​​​യേ​​​​റു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​ക​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും ഇ​​​​ട​​​​ത്ത​​​​രം കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ്. വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ളും പു​​​​ര​​​​യി​​​​ട​​​​വും പ​​​​ണ​​​​യ​​​​പ്പെ​​​​ടു​​​​ത്തി 30 മു​​​​ത​​​​ൽ 50 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള വ​​​​ലി​​​​യ ബാ​​​​ങ്ക് വാ​​യ്പ​​ക​​​​ൾ എ​​​​ടു​​​​ത്താ​​​​ണ് പ​​​​ല​​​​രും പ​​​​ഠ​​​​ന​​​​ത്തി​​​​ന് പ​​​​ണം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​ത്. ചി​​​​ല വി​​​​ദ്യാ​​​​ർ​​​​ഥി​​ക​​​​ൾ​​​​ക്ക് ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും മി​​​​ക​​​​ച്ച ജോ​​​​ലി​​​​യും ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും മ​​​​റ്റു പ​​​​ല​​​​രും ര​​​​ണ്ടാം​​നി​​​​ര​​​​യി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് എ​​ത്തു​​ന്ന​​​​ത്. അ​​​​വി​​​​ടെ ശ​​​​രി​​​​യാ​​​​യ തൊ​​​​ഴി​​​​ൽ നൈ​​​​പു​​​​ണ്യം ല​​​​ഭി​​​​ക്കാ​​​​തെ വ​​​​രി​​​​ക​​​​യും പാ​​​​ർ​​​​ട്ട് ടൈം ​​​​ജോ​​​​ലി​​​​ക​​​​ളി​​​​ലോ അ​​​​വി​​​​ദ​​​​ഗ്ധ ജോ​​​​ലി​​​​ക​​​​ളി​​​​ലോ ഏ​​​​ർ​​​​പ്പെ​​​​ടേ​​​​ണ്ടി വ​​​​രി​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഒ​​​​ടു​​​​വി​​​​ൽ വ​​​​ലി​​​​യ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​യോ​​​​ടും പ​​​​രി​​​​മി​​​​ത​​​​മാ​​​​യ തൊ​​​​ഴി​​​​ൽസാ​​​​ധ്യ​​​​ത​​​​ക​​​​ളോ​​​​ടും​​കൂ​​​​ടി ഇ​​​​വ​​​​ർ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​ത​​​​ന്നെ മ​​​​ട​​​​ങ്ങേ​​​​ണ്ടി വ​​​​രു​​​​ന്നു. ​​

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ത്യ​​​​യി​​​​ലെ സ​​​​ർ​​​​വ​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലും കോ​​​​ള​​ജു​​​​ക​​​​ളി​​​​ലും സീ​​​​റ്റു​​​​ക​​​​ൾ ഒ​​​​ഴി​​​​യു​​​​ന്ന​​​​തി​​​​നും പ്ര​​​​തി​​​​ഭാ​​​​ശാ​​​​ലി​​​​ക​​​​ളാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ്ര​​​​വേ​​​​ശ​​​​നം കു​​​​റ​​​​യു​​​​ന്ന​​​​തി​​​​നും നാം ​​​​സാ​​​​ക്ഷ്യംവ​​​​ഹി​​​​ക്കു​​​​ന്നു. ഇ​​​​ത് പ്ര​​​​ത്യേ​​​​കി​​​​ച്ച് ശാ​​​​സ്ത്രം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ന്നി​​​​യു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ക്കാ​​​​ദ​​​​മി​​​​ക് ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ക്ര​​​​മേ​​​​ണ കു​​​​റ​​​​യാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. അ​​​​ന്തി​​​​മ​​​​മാ​​​​യി, ഇ​​​​ത് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സു​​​​സ്ഥി​​​​ര​​​​വും സ​​​​മ​​​​ഗ്ര​​​​വു​​​​മാ​​​​യ വി​​​​ക​​​​സ​​​​ന​​​​ത്തെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്നു.

അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര​​​​വ​​​​ത്ക​​ര​​​​ണം: ഒ​​​​രു സു​​​​സ്ഥി​​​​ര പ​​​​രി​​​​ഹാ​​​​രം

സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വും രാ​ഷ്‌ട്രീ​യ​വും അ​ക്കാ​ദ​മി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ആ​വ​ശ്യ​ക​ത​ക​ൾ മു​ൻ​നി​ർ​ത്തി, ’ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര​വ​ത്ക​ര​ണം’ എ​ന്ന​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഒ​രു മാ​ർ​ഗ​മാ​ണ്. ഇ​ത് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ക​യും സ​മൂ​ഹ​ത്തി​ന് അ​ർ​ഥ​വ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും ചെ​യ്യും. ബ​ഹു​മു​ഖ​മാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്: ‘ആ​ഗോ​ള​ത​ല​ത്തി​ൽ സ​ജ്ജ​രാ​യ’ ബി​രു​ദ​ധാ​രി​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക, വി​വി​ധ പ​ഠ​ന​ശാ​ഖ​ക​ളി​ലെ അ​ത്യാ​ധു​നി​ക മേ​ഖ​ല​ക​ളി​ൽ നൂ​ത​ന​മാ​യ ഗ​വേ​ഷ​ണ​ങ്ങ​ളും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, അ​റി​വി​ന്‍റെ ഉ​ത്പാ​ദ​നം വേ​ഗ​ത്തി​ലാ​ക്കു​ക, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ​വ.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ൺ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (എ​​സി​​ഇ), ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ അ​​​​ന്താ​​​​രാ​​​​ഷ്‌്ര​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന് സ​​​​മ​​​​ഗ്ര​​​​മാ​​​​യ ഒ​​​​രു നി​​​​ർ​​​​വ​​ച​​​​നം ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്. കോ​​​​ള​​​​ജു​​​​ക​​​​ളെ​​​​യും സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളെ​​​​യും ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര ത​​​​ല​​​​ത്തി​​​​ൽ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ന​​​​യ​​​​ങ്ങ​​​​ൾ, പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ, പ​​​​ദ്ധ​​​​തി​​​​ക​​​​ൾ, വ്യ​​​​ക്തി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ സം​​​​യോ​​​​ജി​​​​പ്പി​​​​ക്കു​​​​ന്ന ഒ​​​​രു ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ച​​​​ട്ട​​​​ക്കൂ​​​​ടാ​​​​യാ​​​​ണ് ഇ​​​​തി​​​​നെ നി​​​​ർ​​​​വ​​ചി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സു​​​​സ്ഥി​​​​ര​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ ആ​​​​ഗോ​​​​ള ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി, എ​​സി​​ഇ മാ​​​​തൃ​​​​ക ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ചാ മ​​​​നോ​​​​ഭാ​​​​വ​​​​ത്തെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നു. അ​​​​ന്താ​​​​രാ​​​​ഷ്ട്ര​​​​വ​​​​ൽ​​​​ക്ക​​​​ര​​​​ണ​​​​ത്തെ മാ​​​​റ്റ​​​​മി​​​​ല്ലാ​​​​ത്ത ഒ​​​​ന്നാ​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ഒ​​​​രു പ്ര​​​​ക്രി​​​​യ​​​​യാ​​​​യാ​​​​ണ് ഇ​​​​ത് കാ​​​​ണു​​​​ന്ന​​​​ത്. ഒ​​​​രു കോ​​​​ള​​​​ജി​​​​ലോ സ​​​​ർ​​​​വ​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലോ ഉ​​​​ള്ള എ​​​​ല്ലാ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളും ​​​​-വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, അ​​​​ധ്യാ​​​​പ​​​​ക​​​​ർ, മ​​​​റ്റ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ- ​​​​പ​​​​ഠി​​​​താ​​​​ക്ക​​​​ളാ​​​​ണെ​​​​ന്നും സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ സാം​​​​സ്കാ​​​​രി​​​​ക​​​​മാ​​​​യ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​ർ​​​​ക്ക് പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​ണ്ടെ​​​​ന്നും ഇ​​​​ത് തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു. അ​​​​താ​​​​യ​​​​ത്, ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര​​​​വ​​​​ത്ക​​ര​​​​ണം ഏ​​​​താ​​​​നും ഒ​​​​റ്റ​​​​പ്പെ​​​​ട്ട ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലോ ചി​​​​ല പ്ര​​​​ത്യേ​​​​ക പ​​​​ഠ​​​​ന​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലോ കു​​​​റ​​​​ച്ചു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ലോ മാ​​​​ത്ര​​​​മാ​​​​യി ഒ​​​​തു​​​​ങ്ങി​​​​നി​​​​ൽ​​​​ക്കേ​​​​ണ്ട ഒ​​​​ന്ന​​​​ല്ല; മ​​​​റി​​​​ച്ച് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളും ഇ​​​​തി​​​​ലൂ​​​​ടെ പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ട്.

അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന തൂ​​​​ണു​​​​ക​​​​ൾ

കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും സ​​​​ർ​​​​വ​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി, എ​​സി​​ഇ മാ​​​​തൃ​​​​ക മൂ​​​​ന്ന് പ്ര​​​​ധാ​​​​ന കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ളും ആ​​​​റ് ശ്ര​​​​ദ്ധാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും ഊ​​​​ന്നി​​​​പ്പ​​​​റ​​​​യു​​​​ന്നു.

വൈ​​​​വി​​​​ധ്യം, തു​​​​ല്യ​​​​ത, ഉ​​​​ൾ​​​​ക്കൊ​​​​ള്ള​​​​ൽ: വം​​​​ശീ​​​​യ​​​​വും സാ​​​​മ്പ​​​​ത്തി​​​​ക​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​വു​​​​മാ​​​​യ നീ​​​​തി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വ്യ​​​​ക്തി​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വത്തെ ഇ​​​​ത് എ​​​​ടു​​​​ത്തു​​​​കാ​​​​ണി​​​​ക്കു​​​​ന്നു.

ച​​​​ടു​​​​ല​​​​ത​​​​യും പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും: ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ലും സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യും സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​യും ഉ​​​​ണ്ടാ​​​​കു​​​​ന്ന വി​​​​നാ​​​​ശ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി സ്വ​​​​ന്തം ഘ​​​​ട​​​​ന​​​​യി​​​​ലും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും മാ​​​​റ്റം വ​​​​രു​​​​ത്താ​​​​നു​​​​ള്ള ഒ​​​​രു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ സ​​​​ന്ന​​​​ദ്ധ​​​​ത​​​​യെ​​​​യും ശേ​​​​ഷി​​​​യെ​​​​യും ഇ​​​​ത് പ്ര​​​​തി​​​​ഫ​​​​ലി​​​​പ്പി​​​​ക്കു​​​​ന്നു.

വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ൽ: അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര​​​​വ​​​​ത്ക​​ര​​​​ണ ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ, പു​​​​രോ​​​​ഗ​​​​തി, ഫ​​​​ല​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ വ്യ​​​​വ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യ സ്വ​​​​യം പ​​​​ഠ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യും അ​​​​ള​​​​ക്കാ​​​​വു​​​​ന്ന സൂ​​​​ച​​​​ക​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്നു. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ലൂ​​​​ടെ ഇ​​​​തി​​​​നെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.

 കൂ​​​​ടാ​​​​തെ, ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര​​​​വ​​ത്ക​​ര​​​​ണ​​​​ത്തി​​​​ന്അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​യ ആ​​​​റ് പ്ര​​​​ധാ​​​​ന ശ്ര​​​​ദ്ധാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളെ എ​​സി​​ഇ മാ​​​​തൃ​​​​ക തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്നു:

എ) ​​​​സ്ഥാ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന ആ​​​​സൂ​​​​ത്ര​​​​ണം : അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര​​​​വ​​​​ത്ക​​​​ര​​​​ണ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ മൊ​​​​ത്ത​​​​ത്തി​​​​ലു​​​​ള്ള ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ച​​​​ട്ട​​​​ക്കൂ​​​​ടു​​​​മാ​​​​യി സം​​​​യോ​​​​ജി​​​​പ്പി​​​​ക്കു​​​​ക.

ബി) ​​​​നേ​​​​തൃ​​​​ത്വ​​​​വും ഭ​​​​ര​​​​ണ​​​​വും: അ​​​​ന്താ​​​​രാ​​​​ഷ്ട്ര​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന് ആവ​​​​ശ്യ​​​​മാ​​​​യ ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടിം​​​​ഗ് ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും പി​​​​ന്തു​​​​ണ​​​​യോ​​​​ടെ ഉ​​​​ന്ന​​​​ത നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ സ​​​​ജീ​​​​വ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക.

സി) ​​​​പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​യും അ​​​​നു​​​​ബ​​​​ന്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും: പ​​​​ശ്ചാ​​​​ത്ത​​​​ലം, ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ, ക​​​​ഴി​​​​വു​​​​ക​​​​ൾ അ​​​​ല്ലെ​​​​ങ്കി​​​​ൽ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​രം എ​​​​ന്നി​​​​വ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കാ​​​​തെ എ​​​​ല്ലാ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​റി​​​​വ് പ​​​​ക​​​​ർ​​​​ന്നു​​​​ന​​​​ൽ​​​​കു​​​​ന്ന പ്ര​​​​ധാ​​​​ന മാ​​​​ർ​​​​ഗ​​മാ​​​​യി പാഠ്യ​​​​പ​​​​ദ്ധ​​​​തി വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു.

ഡി) ​​​​സ്ഥി​​​​രം അ​​​​ധ്യാ​​​​പ​​​​ക​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ പി​​​​ന്തു​​​​ണ: ​​അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സു​​​​സ്ഥി​​​​ര​​​​മാ​​​​യ മ​​​​നു​​​​ഷ്യ​​​​വി​​​​ഭ​​​​വ​​​​ശേ​​​​ഷി​​​​യും സ്ഥാ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ ശേ​​​​ഷി​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക.

ഇ) ​​​​അ​​​​ധ്യാ​​​​പ​​​​ക​​​​വി​​​​ദ്യാ​​​​ർ​​​​ഥി വി​​​​നി​​​​മ​​​​യം: അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും ഒ​​​​രു​​​​പോ​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര എ​​​​ക്സ്പോ​​​​ഷ​​​​ർ ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​ക്സ്ചേ​​​​ഞ്ച് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക.

എ​​​​ഫ്) പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ങ്ങ​​​​ളും ശൃം​​​​ഖ​​​​ല​​​​ക​​​​ളും: പ്രാ​​​​ദേ​​​​ശി​​​​ക​​​​മോ അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര​​​​മോ ആ​​​​യ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​-ബാ​​​​ഹ്യ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ. ഇ​​​​വ കേവ​​​​ലം ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി ന​​​​വീ​​​​ന​​​​ത​​​​യ്ക്കും അ​​​​റി​​​​വി​​​​ന്‍റെ ഉത്പാ​​​​ദ​​​​ന​​​​ത്തി​​​​നും ആ​​​​ഗോ​​​​ള വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കൂ​​​​ട്ടാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ള്ള വേ​​​​ദി​​​​ക​​​​ളാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക.

(തുടരും)

(കേ​​ര​​ള യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന്‍റ​​ർ ഫോ​​ർ ഗ്ലോ​​ബ​​ൽഅ​​ക്കാ​​ദ​​മി​​ക്സ് ഡ​​യ​​റ​​ക്ട​​റാണ് ലേഖകന്‍)

Latest News

Up